ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നരേന്ദ്ര മോദി അതിരു കടന്നിരിക്കുകയാണെന്ന് പാക്; പാകിസ്ഥാന് മുറുപടിയുമായി ഇന്ത്യ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാക് അധീന കശ്മീരിനെക്കുറിച്ചും ബലൂചിസ്ഥാനെക്കുറിച്ചും സംസാരിച്ചിരുന്നു. ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിരു കടന്നിരിക്കുകയാണെന്ന് പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. പാകിസ്ഥാന്റെ ഈ പരാമര്‍ശത്തില്‍ ഇന്ത്യ മറുപടി പറഞ്ഞു.
സ്വന്തം നയതന്ത്രകാര്യങ്ങളില്‍ കൃത്യമായ അതിരു സൂക്ഷിക്കാനറിയാത്ത പാകിസ്താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അതിരുകടന്നെന്നു വിമര്‍ശിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കശ്മീരില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണം അവരുടെ സഹായത്തോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞുകയറ്റവുമാണെന്നും പറഞ്ഞു.
കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിമറയ്ക്കാനാണ് ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശം. മനുഷ്യാവകാശ ലംഘനത്തിനെതിരെ കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യ അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവരണമെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും നഫീസ് ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.