ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കും; ഛത്രപതി ശിവജിയുടെ ചരിത്രമാണ് രാഷ്ട്രീയ ജീവിതത്തിന് പ്രചോദനം; വികാരാധീനനായി നരേന്ദ്ര മോദി

അലഹാബാദ്: ശരീരത്തിലെ ഓരോ അണുവും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ് നരേന്ദ്ര മോദി വികാരാധീനനായി.ബി ജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോദി വികാരാധീനനായി. ഛത്രപതി ശിവജിയുടെ ചരിത്രമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിനു പ്രചോദനമേകുന്നതെന്ന് മോദി പറഞ്ഞു. ചക്രവര്‍ത്തിയായിട്ടും സന്യാസിയെ പോലെയാണു ജീവിച്ചത്. അധികാരം ആസ്വദിക്കാനുള്ളതല്ല, അതു ഭാരിച്ച ഉത്തരവാദിത്തമാണെന്ന ശിവജിയുടെ ചിന്താഗതിയാണു താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനായി ജീവിതമുഴിഞ്ഞുവച്ചതിനെ കുറ്റപ്പെടുത്തിയ അമ്മാവന് ജനസംഘ സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായ അയച്ച കത്തും പ്രസംഗത്തിനിടെ മോദി വായിച്ചു.

© 2022 Live Kerala News. All Rights Reserved.