ബിജെപിക്ക് ഭരിക്കാന്‍ അവസരം നല്‍കൂ; 50 വര്‍ഷമായി നടക്കാത്ത വികസനം അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തുമെന്ന് നരേന്ദ്ര മോദി

അലഹാബാദ്: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഭരിക്കാന്‍ ഒരു അവസരം നല്‍കിയാല്‍ കഴിഞ്ഞ 50 വര്‍ഷമായി നടക്കാത്ത വികസനം അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അലഹാബാദിലെ രണ്ടു ദിവസത്തെ ദേശീയ നിര്‍വാഹക സമിതിയോഗത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പ്രസംഗത്തില്‍ മോദി രൂക്ഷമായി വിമര്‍ശിച്ചു. സമാജ്‌വാദി പാര്‍ട്ടി ജാതീയതയും വര്‍ഗീയതയും സ്വജനപക്ഷപാതവും തെമ്മാടിത്തരവും കാണിക്കുകയാണ്. എസ്പിയും ബിഎസ്പിയും അധികാരത്തിലെത്തുമ്പോള്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഹെലികോപ്റ്റര്‍, വിമാനം, തോക്കുകള്‍ എന്നു തുടങ്ങി പാചകവാതക സബ്‌സിഡിയില്‍ വരെ അഴിമതി നടത്തിയെന്നും മോദി ആരോപിച്ചു. ഗംഗ, യമുന, സരസ്വതി തുടങ്ങിയ നദികളാല്‍ അനുഗ്രഹീതമായ സ്ഥലത്ത് ബിജെപിക്ക് ഒരു അവസരം നല്‍കിയാല്‍ വികസനത്തിന്റെ പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

© 2022 Live Kerala News. All Rights Reserved.