മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ലേബി സജീന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭര്‍ത്താവിനെ വിജയിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം വിവാദമായ സാഹചര്യത്തിലായിരുന്നു ശ്രമം

കൊച്ചി: സിറ്റിംഗ് എംഎല്‍എയും കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സജീന്ദ്രനെ ജയിപ്പിക്കാന്‍ കോഴ വാഗ്ദാനം ചെയ്യുന്നതും സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നതിന്റെയും ടേപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഭാര്യയും മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോര്‍ട്ടറുമായ ലേബി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം വിവാദമായതോടെ തന്നെ പി വി ശ്രീനിജന്‍ ചതിക്കുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തനം അവസാനപ്പിക്കുകയാണെന്നും എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. മാതൃഭൂമിയിലേക്ക് രാവിലെ രാജിക്കത്ത് മെയില്‍ ചെയ്തശേഷമാണ് ആത്മഹത്യാശ്രമം. രാജിക്കത്ത് മെയില്‍ചെയ്തതറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ലേബിയെ വിളിച്ചപ്പോള്‍ അസ്വാഭാവികമായാണ് സംസാരിച്ചത്. ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞുവീഴാറായ ലേബിയെ കാണുന്നത്. കുട്ടികള്‍ കരയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. ഉറക്കഗുളിക കഴിച്ചതാവനാണ് സാധ്യതയെന്നറിയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ലേബി അപകടനില തരണം ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.