കൊച്ചി: സിറ്റിംഗ് എംല്‍എയായ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിപി സജീന്ദ്രന്റെ വിജയത്തിന് വേണ്ടി താന്‍ പണം വാഗ്ദാനം ചെയ്തുവെന്ന രീതിയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ ശബ്ദം തന്റേത് തന്നെയാണെന്ന് സജീന്ദ്രന്റെ ഭാര്യയും മാതൃഭൂമി ന്യൂസ് കൊച്ചി റിപ്പോര്‍ട്ടറുമായ ലേബി സജീന്ദ്രന്‍. എന്നാല്‍ വരികളും വാക്കുകളും അടര്‍ത്തിമാറ്റി എഡിറ്റ് ചെയ്തതാണെന്ന് ലേബി സജീന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ലേബി സൈബര്‍ സെല്ലിന് പരാതിയും നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ നല്‍കാമെന്ന് ഒരു സംഭാഷണത്തിലും പറഞ്ഞിട്ടില്ലെന്നും ലേബി പറയുന്നു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകനായ പി.വി ശ്രീനിജന്റെ പകയാണ് ആക്ഷേപത്തിനും കെട്ടിച്ചമച്ച ഫോണ്‍സംഭാഷണത്തിനും പിന്നിലെന്നും അവര്‍ ആരോപിച്ചു.