എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത നിലയില്‍; യുഡിഎഫ് നേതാക്കള്‍ പീഡിപ്പിച്ചതായി മരണ കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വലിയവേളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത നിലയില്‍കണ്ടെത്തി. വലിയ വേളി സ്വദേശി ബിജു അലക്‌സാണ്ടറാണ് മരിച്ചത്. യുഡിഎഫ് നേതാക്കളുടെ പീഡനം മൂലമാണ് മരണമെന്ന് എഴുതിയിട്ടുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായ കാരണത്താല്‍ നിരന്തരം ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലേയും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

© 2025 Live Kerala News. All Rights Reserved.