ബിഹാറില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു; ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ കാറിനെ മറികടന്നത് പ്രകോപനമായി

ഗയ: ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ കാറിനെ മറികടന്ന 19കാരനായ ആദിത്യ വെടിയേറ്റു മരിച്ചു. ജെഡിയു നേതാവ് മനോരമ ദേവിയുടേതാണ് കാര്‍. ആദിത്യയും സുഹൃത്തുക്കളും കാറില്‍ യാത്ര ചെയ്യവെ മനോരമയുടെ റേഞ്ച് റോവറിനെ മറികടന്നിരുന്നു. കാറിലുണ്ടായിരുന്നത് നേതാവിന്റെ മകന്‍ റോക്കിയും മനോരമയുടെ സുരക്ഷാ ഭടനും ഭര്‍ത്താവ് ബിന്ധി യാദവുമായിരുന്നു. സുരക്ഷാ ഭടന്‍ രാജേഷ് കുമാറിനെ ഗയ പൊലീസ് അറസ്റ്റ് ചെയ്തു. യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോധ്ഗയയില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് തങ്ങള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തത്. കാറിനെ മറികടന്നതും കാറിനു നേരെ റോക്കിയും രാജേഷ് കുമാറും വെടിയുതിര്‍ക്കുകയായിരുന്നു. തങ്ങളുടെ കാര്‍ നിര്‍ത്താനായി അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നും ആദിത്യയുടെ സുഹൃത്ത് ആയുഷ് പറയുന്നു.

© 2025 Live Kerala News. All Rights Reserved.