Live Blog: സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര: പോളിംഗ് ശതമാനം 76:34 ആയി.. അരുവിക്കരയില്‍ റെക്കോര്‍ഡ് പോളിഗ്‌.

06:12 PM

result


05:30 PM

സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര: പോളിംഗ് ശതമാനം 74:71 ആയി.. അരുവിക്കരയില്‍ റെക്കോര്‍ഡ് പോളിഗ്‌.  അഞ്ചുമണി കഴിഞ്ഞും നിരവധിയാളുകളാണ് വോട്ട് ചെയ്യാനായി കാത്തുനില്‍ക്കുന്നത്. വോട്ടിംഗ് മെഷീന്റെ തകരാറും, വൈദ്യുതി തടസ്സങ്ങളും മഴയുമാണ് വോട്ടിംഗ് നീളാന്‍ കാരണമായത്.

പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം
ആര്യനാട്-76%, വെള്ളനാട്-77%, വിതുര-78%, കുറ്റച്ചല്‍- 70%, അരുവിക്കര-70%, പൂവ്വച്ചല്‍-75%, തൊളിക്കോട്-77%, ഉഴമലയ്ക്കല്‍-76%

04:10 PM

അരുവിക്കര നിയോജക മണ്ഡലത്തില്‍ കനത്ത മഴ പെയ്യുമ്പോളും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. എട്ട് പഞ്ചായത്തുകളിലും പോളിംഗ് ശതമാനം 70 % പിന്നിട്ടു. മുന്‍ വര്‍ഷങ്ങളിലെ പോളിംഗ് നിലയെ പിന്നിട്ട് റെക്കോര്‍ഡ് പോളിംഗിലേക്കാണ് അരുവിക്കര നീങ്ങുന്നത്. പോളിംഗ് വര്‍ദ്ധന തങ്ഹള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും ബിജെപിയും

പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം
ആര്യനാട്-76%, വെള്ളനാട്-72%, വിതുര-73%, കുറ്റച്ചല്‍- 70%, അരുവിക്കര-70%, പൂവ്വച്ചല്‍-73%, തൊളിക്കോട്-75%, ഉഴമലയ്ക്കല്‍-71%

01:40PM

പോളിംഗ്  6 പിന്നിടുമ്പോള്‍ അരുവിക്കര 53% പോളിംഗ് രേഖപ്പെടുത്തി.
പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം
 ആര്യനാട്-52.32%, വെള്ളനാട് -50.74%, വിതുര-54.30%, കുറ്റച്ചല്‍- 50%, അരുവിക്കര-50.20%, പൂവ്വച്ചല്‍-50.78%, തൊളിക്കോട്-52.37%, ഉഴമലയ്ക്കല്‍-50%

polling-booth.jpg.image.784.410

Photo Courtesy: ManoramaOnline


 

12.00 PM

അഞ്ചുമണിക്കൂര്‍ പിന്നിടുമ്പോള്‍ അരുവിക്കര 43% പോളിംഗ് രേഖപ്പെടുത്തി.
പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം
 ആര്യനാട്-39.04%, വെള്ളനാട്-39.09%, വിതുര-41.20%, കുറ്റച്ചല്‍- 40.54%, അരുവിക്കര-44.43, പൂവ്വച്ചല്‍-41.78%, തൊളിക്കോട്-43.38%, ഉഴമലയ്ക്ക-ല്‍37.73

11.45 AM

മൂന്ന്ു മണിക്കൂര്‍ പിന്നിടുമ്പോള്‍ അരുവിക്കര 36% പോളിംഗ് രേഖപ്പെടുത്തി.

പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം

ആര്യനാട-34.1്%, വെള്ളനാട്34.1%, വിതുര 35.2%, കുറ്റച്ചല്‍ 31.5%, അരുവിക്കര33.4%, പൂവ്വച്ചല്‍33.7%, തൊളിക്കോട്36.4%, ഉഴമലയ്ക്കല്‍32.7%

brisk-polling-in-malabar-region-of-kerala_100414110038


10.00  AM

പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം

ആര്യനാട്-28.2%, വെള്ളനാട്-28.2%, വിതുര-20.4%, കുറ്റച്ചല്‍- 20.5%, അരുവിക്കര-22.6%, പൂവ്വച്ചല്‍-24%, തൊളിക്കോട്-21.7%, ഉഴമലയ്ക്കല്‍-22.6%


 

09:00 AM

മഴമാറി നിന്നതോടെ അരുവിക്കരയിലെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര നിര അനുഭവപ്പെടുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ 15.4 % പോളിംഗ് രേഖപ്പെടുത്തി.

പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം

ആര്യനാട്-16%, വെള്ളനാട്-8%, വിതുര-16%, കുറ്റച്ചല്‍ -14%, അരുവിക്കര-14%, പൂവ്വച്ചല്‍-15%, തൊളിക്കോട്-14%, ഉഴമലയ്ക്കല്‍-15%

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ നടക്കുന്ന മികച്ച പോളിംഗ് തങ്ങള്‍ക്കനുകൂലമാവുമെന്ന വാദവുമായി മുന്നണികളും രംഗതെത്തി.


08:00 AM

അരുവിക്കര: അരുവിക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറില്‍ത്തന്നെ ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ അരമണിക്കൂറില്‍ അഞ്ചുശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യമണിക്കൂറില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയത്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്.

aruvikkara-candidates-kerala

കോണ്‍ഗ്രസ് നേതാവും മുന്‍ സ്‌പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരിനാഥും എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിലെ എം വിജയകുമാറും ബിജെപിക്കുവേണ്ടി മുതിര്‍ന്ന നേതാവ് ഒ രാജാഗോപാലും മല്‍സരരംഗത്തുണ്ട്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ ദാസും പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും സജീവമായി മല്‍സരരംഗത്തുണ്ട്.

© 2024 Live Kerala News. All Rights Reserved.