പിണറായി വിജയന്റെ ജീവിതം കഥാപ്രസംഗ രൂപത്തില്‍; അടുത്ത ദിവസം മുതല്‍ ‘പുതിയ വെളിച്ചം’ വേദിയില്‍

കൊല്ലം: പിണറായി വിജയന്റെ ജീവിതം കഥാപ്രസംഗം രൂപത്തില്‍ കൊല്ലം പാരിപ്പള്ളി സ്വദേശി ചെറക്കര സലീംകുമാര്‍ തയാറാക്കി.് 45 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗത്തിന്റെ പേര് പുതിയ വെളിച്ചമെന്നാണ്. പിണറായി ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ തിങ്കളാഴ്ച മുതല്‍ കഥാപ്രസംഗം വേദിയില്‍. ഗാന്ധിഭവന്‍ അന്തേവാസികളുടെ കൈയ്യില്‍ നിന്നും കെട്ടിവെയ്ക്കാനുള്ള തുക കൈപ്പറ്റി തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്ന പിണറായി വിജയനില്‍ നിന്നാണ് നേതാവിന്റെ ജീവിതം പറയുന്ന കഥാപ്രസംഗം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതവും, സംഘടനാ രംഗത്തെ പോരാട്ടങ്ങളും, അടിയന്തരാവസ്ഥകാലത്ത് ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളെക്കുറിച്ചും പറഞ്ഞ് കഥ മുന്നേറുന്നു. പാര്‍ട്ടി നേതാക്കള്‍ സ്‌ക്രിപ്റ്റ് കണ്ട് അംഗീകാരം നല്‍കിയ ശേഷമാണ് ധര്‍മ്മടത്ത് പ്രചാരണത്തിന് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം സമ്മേളനവും, ലാവ്‌ലിന്‍ കേസുമെല്ലാം കഥയുടെ ഭാഗമാകുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.