റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും: നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി:റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. പരമ്പാരാഗത റബ്ബര്‍ കര്‍ഷകര്‍ക്കും മറ്റ് കര്‍ഷകര്‍ക്കും പ്രത്യേകമായി സബ്‌സിഡി നല്‍കും. സബ്‌സിഡി ലഭിക്കുന്നതിനായി കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനും ധനമന്ത്രി കെ.എം മാണിയും ചേര്‍ന്ന് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഇറക്കുമതി ചുങ്കം വര്‍ദ്ദധിപ്പിക്കുന്നതിനെക്കുറിച്ചും തുറമുഖങ്ങളില്‍ നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.