ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജം; ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

ഡോകലായില്‍ എത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ചൈനയ്ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ഡോക്‌ലായിലെ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സൈന്യത്തെ ആധുനികവല്‍ക്കരിച്ചിട്ടുണ്ടെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പൂര്‍വസ്ഥിതിയില്‍ മാറ്റം വരുത്തിയതാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കാന്‍ കാരണമെന്ന ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കുന്നു എന്നതരത്തിലുള്ള വാര്‍ത്തകള് വന്നിരുന്നു. ജൂണ്‍8,9 തീയതികളില്‍ ക്വിങ്‌ദോയില്‍ നടക്കുന്ന ഷാങ്ഹായി കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തുന്നത്.