കുളിമുറിയില്‍ ഒളിച്ചിരുന്ന യുവാവ് 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയുടെ ബന്ധു പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 13 കാരി കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ ഒളിച്ചിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയുടെ ബന്ധു പിടിയിലായി. സംഭവത്തില്‍ മയിലപ്ര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് കയറിപ്പിടിച്ചതും പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തക്കേിറങ്ങിയോടി. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാത്രി മനോജിന്റെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.