ഉടുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയിലെ സ്വകാര്യ നഴ്സിംഗ് ആന്‍ഡ് കൊമേഴ്സ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ച് ചുംബിച്ച സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പിടിയില്‍. മലയാളിയായ അമീര്‍ ആണ് അറസ്റ്റിലായത്. കുന്ദാപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്ഥാപനത്തിലാണ് സംഭവം. ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വൈസ് പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുക പതിവായിരുന്നെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ഭയന്ന് പുറത്തുപറയാതിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.അമീറിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വന്നതായി വിവരമുണ്ട്.