ഭര്‍ത്താവിനെ മദ്യം നല്‍കി മയക്കിയശേഷം യുവതിയെ തോക്കുചൂണ്ടി ബലാത്സംഘം ചെയ്യാന്‍ ശ്രമം; ആറംഗസംഘത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: ഭര്‍ത്താവിന് ബോധംപോകുവോളം മദ്യം നല്‍കി സൈഡാക്കിയ ശേഷം തോക്ക് ചൂണ്ടി യുവതിയെ ബലാത്സംഘംചെയ്യാന്‍ ശ്രമിച്ച കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്. സംഭവത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നു പേര്‍ ഒളിവിലാണ്.പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. ഈ കേസില്‍ മൂന്ന് പേരെക്കൂടി പിടികൂടാനുണ്ട്. പ്രതികളില്‍ ദിലീപും റിന്റോയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. യുവതി താമസിക്കുന്നതിനരികിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നതു പതിവായിരുന്നു. സംഭവ ദിവസം വാറ്റിയെടുത്ത ചാരായവുമായി യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭര്‍ത്താവിന് മദ്യം നല്‍കി മയക്കി കിടത്തുകയായിരുന്നു. തുടര്‍ന്നു തോക്ക് ചൂണ്ടി യുവതിയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. യുവതി സഹായത്തിനായി ഭര്‍ത്താവിനെ വിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. തുടര്‍ന്ന് യുവതി നിലവിളിച്ചപ്പോള്‍ യുവാക്കള്‍ ഇറങ്ങിപ്പോയി. സംഭവത്തെ തുടര്‍ന്നു യുവതി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും കയര്‍ പൊട്ടി നിലത്തുവീഴുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടാനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.