വര്‍ക്കലയില്‍ ദളിത് വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഘം ചെയ്തു; പീഡനം നടന്നത് ഓട്ടോറിക്ഷയില്‍ വച്ച്; പ്രബുദ്ധ കേരളമേ ലജ്ജിക്കുക

വര്‍ക്കല: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയായ ജിഷ ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട നടുക്കം വിടുന്നതിന് മുമ്പ് വര്‍ക്കലയിലും കൂട്ടബലാത്സംഘം. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലത്സംഗത്തിനിരയാക്കിയത് കാമുകനായ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന്. വര്‍ക്കല അയന്തി റെയില്‍വേ ട്രാക്കിനു സമീപം ഓട്ടോയിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി. കാമുകനുമായി കറങ്ങുന്നതിനിടെ അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവശയായപ്പോള്‍ കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അയന്തി പാലത്തിന് സമീപം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ പെണ്‍കുട്ടി ബഹളംവെച്ചു. ഇതുകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ കാമുകന്‍ ഓടി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പൊലീസ് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രബുദ്ധ കേരളത്തിന്റെ മുഖം വികൃതമാക്കിക്കൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമകഥകള്‍ പുറത്തേക്ക് വരുന്നത്.

© 2024 Live Kerala News. All Rights Reserved.