ബാലരാമപുരം: പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍വാണിഭക്കേസിലെ പ്രതികള്‍ മണിക്കൂറുകള്‍ കഴിയും മുമ്പ് തന്നെ സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ വീണ്ടും പഴയ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തു.ബാലരാമപുരത്തെ കൊട്ടറക്കോണം പുലയന്‍വിളാകത്താണ് സംഭവം. ബാലരാമപുരം സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവം പൊലീസ് ഒളിച്ചു വയ്ക്കുകയായിരുന്നു പെണ്‍വാണിഭക്കേസില്‍ പിടിച്ചിരുന്നെങ്കിലും പൊലീസ് കേസ് ഒതുക്കി വിടുകയായിരുന്നെന്നുമാണ് നാട്ടുകാരുടെ ആരോപണം. പുലയന്‍വിളാകത്തു ഒരു വീട്ടില്‍ സ്ഥിരമായി പെണ്‍വാണിഭം നടക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ അറിക്കുകയും
സ്ഥലത്തെത്തിയ പൊലീസിനെ സ്ത്രീകള്‍ അസഭ്യം പറയുകയും ആംഗ്യങ്ങള്‍ കാണിച്ചു ആക്ഷേപിക്കുകയും ചെയ്തു. ഉടനെ പൊലീസ് വനിതാ പൊലീസിനെ വരുത്തി മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനില്‍ കൊണ്ടുപോയി. മണിക്കൂറുകള്‍ കഴിയുംമുമ്പ് തന്നെ സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ വീണ്ടും സ്ഥലത്തെത്തി. വിവരം അറിഞ്ഞ നാട്ടുകാര്‍ ഒത്തുകൂടി എല്ലാവരെയും കൈകാര്യം ചെയ്തു.