കൊച്ചി: ലാവ്ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കോടതി വിധി അംഗീകരിക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. മറ്റൊരു മേല്‍ക്കോടതി വിധി വരുന്നത് വരെ നിലപാടില്‍ മാറ്റമില്ലെന്ന തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തിരുത്തിയാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്. ഫയ്സ്ബുക്കിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ച ചോദ്യങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടിയിലാണ് വിഎസ് ലാവ്ലിനില്‍ നിലപാട് വ്യക്തമാക്കിയത്. ബാലകൃഷ്ണ പിള്ള എല്‍ഡിഎഫിന് പുറത്താണെന്നും പിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തതില്‍ അഭിമാനമുണ്ടെന്നും വിഎസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യം വിഎസ് പറഞ്ഞത് പ്രകാരം,ലാവിലിന്‍ കേസ് – ഇക്കാര്യത്തില്‍ എന്റെ നിലപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ആ കോടതി വിധി ഞാന്‍ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല. എന്നാലിപ്പോഴാണ് വീണ്ടും മലക്കം മറിച്ചില്‍.