തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാളിച്ചകളുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമല്ല. ചില സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും വിഎസ് പറഞ്ഞു. നൂറ് സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും വിഎസ് അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍, ദേശീയ ദിനപത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കടുത്ത ഭാഷയിലായിരുന്നു വിഎസിന്റെ പ്രതികരണം. താന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടുക്കുകയായിരുന്നുവെന്ന് വിഎസ് പറഞ്ഞു. ഇത് ശുദ്ധ അസംബന്ധമാണ്. എന്നെ വന്നുകണ്ട മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ്. അവരതിനെ ഇങ്ങനെയാക്കി. പറഞ്ഞത് വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തത് തെമ്മാടിത്തരമായിത്തന്നെ മനസിലാക്കണമെന്നും വിഎസ് പ്രതികരിച്ചു.