ദമാസ്‌കസ്: അലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. അല്‍ മഷാദ്, സല്‍ഹിന്‍, ബുസ്താന്‍ അല്‍ ക്വസ്ര് അടക്കമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. സിറിയന്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ ഒബ്‌സര്‍വേറ്ററി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും വിമതരും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം രൂക്ഷമാണ്.