ചണ്ഡിഗഡ്:ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി. ഏപ്രില്‍ 2014ന് നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ ജില്ലാ കോടതിയില്‍ വാദം നടന്നതിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പ്രതിയായ പര്‍മിന്ദറിനെ അച്ഛന്‍ പമ്മ സിങ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ഇയാളെ മര്‍ദിക്കുകയും മരത്തില്‍കെട്ടിയിട്ട് ഇരുകൈകളും വെട്ടിമാറ്റുകയും ചെയ്തു. ഗ്രാമവാസികള്‍ എത്തിച്ചേര്‍ന്നാണ് പര്‍മിന്ദറിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ അത്യാസനനിലയിലാണ്. ഒളിവില്‍ പോയ പമ്മ സിങ്ങിനെതിരെ കൊലപാതകശ്രമത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.