പൂനെ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പതിനാറുകാരിയായ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് 113 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. നേപ്പാള്‍ ഇന്ത്യ അതിര്‍ത്തിയിലെ സില്ലിഗുഡി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുപോയി ശേഷം തടങ്കലില്‍ പാര്‍പ്പിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാല് നേപ്പാള്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിത് ഭണ്ഡാരി(35), ഹരിഷ് സാഹ(25), തപേന്ദ്ര സഹി(23) രമേഷ് തക്കുല(25) എന്നിവരാണ് അറസ്റ്റിലായത്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഡല്‍ഹിയിലെത്തി പൊലീസിന് പരാതി നല്‍കുകയായിരുന്നു. കേസില്‍ 113 പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തോടനുബന്ധിച്ച് സ്വീക്രതി ഖരേല്‍(26) എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ നാലു പേര്‍ക്ക് ഈ കേസിലും ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
സിലിഗുഡിയിലെ ഒരു ദരിദ്ര കുടുംബമാണ് പെണ്‍കുട്ടിയുടേത്. അച്ഛന്‍ ഉപേക്ഷിച്ച് പോയതോടെ അമ്മയ്ക്ക് മാനസികനില തെറ്റി. ഇതിനിടെ അമ്മൂമ്മയുടെ ചായക്കടയിലെ പതിവായി വന്നിരുന്ന രോഹിത് ഭണ്ഡാരി എന്നയാള്‍ പെണ്‍കുട്ടിക്ക് ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് 2014 ജനവരിയില്‍ പൂനെയിലേക്ക് കൂട്ടി കൊണ്ടുവന്നത്. ആദ്യ കുറച്ചുദിവസങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും പിന്നീട് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നു. സഞ്ജയ് പാര്‍ക്ക്, വിമന്‍ നഗര്‍, ഖാരാദി എന്നിവിടങ്ങിളൊല്ലം പാര്‍പ്പിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കി. പിന്നീട് ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍ തുടങ്ങി പല സ്ഥലങ്ങളിലും കൊണ്ടുപോകുകയും പലരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. സ്വീക്രതി എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ ഇവിടെയെല്ലാം എത്തിച്ചിരുന്നത്. എതിര്‍ക്കുമ്പോള്‍ മയക്കുമരുന്നു കുത്തിവെച്ചാണ് പലയിടത്തും കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറയുന്നു.