പാടിയിലെ സന്ദര്‍ശകയായ സീരിയല്‍-സിനിമ നടിയെ ചോദ്യം ചെയ്യും; കലാഭവന്‍ മണിയുമായുള്ള ഇവരുടെ ബന്ധം അന്വേഷിക്കുന്നു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ഗസ്റ്റ് ഹൗസായ പാടിയിലെ സ്ഥിരം സന്ദര്‍ശകയായ സീരിയല്‍-സിനിമ നടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനി്ച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. നടിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ മണിയുടെ കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി നടിയടക്കം ചിലരെ ചോദ്യം ചെയ്യുന്നത്്. മണിയുടേത് സ്വാഭാവിക മരണമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിയ്ക്കുകയെന്നാണ് വിവരം. ഈ നടിയുമായുള്ള ബന്ധത്തെച്ചൊല്ലി മണിയുടെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.