ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ബാഹുബലി; നടന്‍ അമിതാഭ് ബച്ചന്‍; നടി കങ്കണാ റണാവത്ത്; മികച്ച മലയാള സിനിമ പത്തേമാരി; ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി: 63ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ബാഹുബലിയെ പ്രഖ്യാപിച്ചു. മികച്ച നടനായി അമിതാഭ് ബച്ചനെയും(ചിത്രം: പികു) കങ്കണാ റണവത്തിനെ മികച്ച നടിയായും (ചിത്രം: തനു വെഡ്‌സ് മനു റിട്ടേണ്‍സ്) പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം സഞ്ജയ് ലീല ബന്‍സാലിന്. സലീം അഹമ്മദിന്റെ പത്തേമാരി മികച്ച സിനിമയായി തെരെഞ്ഞെടുത്തു. വിസാരാണെയിലെ അഭിനയത്തിന് സമുദ്രക്കനിയും സുസു വാത്മീകം, ലുക്കാ ചുപ്പി എന്നിവയിലെ അഭിനയത്തിന് ജയസൂര്യയും പ്രത്യേക ജ്യൂറി പരാമര്‍ശത്തിന് അര്‍ഹരായി. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ തെരഞ്ഞെടുത്തു. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിന് എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുത്തു.

സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഗുജറാത്ത് ആണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച വിവരണത്തിനുള്ള പുരസ്‌കാരം പ്രൊഫസര്‍ അലിയാര്‍ നേടി. ചേമന്‍ഞ്ചേരി കുഞ്ഞിരാമന്‍ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലെ വിവരണമാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കേരളത്തിനും ഉത്തര്‍ പ്രദേശിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം. സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരത്തിനുള്ള പ്രത്യേക പരാമര്‍ശവും കേരളം ഏറ്റുവാങ്ങി.

മറ്റു പുരസ്‌കാരങ്ങള്‍ (ഫീച്ചര്‍ വിഭാഗം)

മികച്ച സംസ്‌കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)

മികച്ച മലയാള ചിത്രം: പത്തേമാരി.

മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ

പ്രത്യേക ജൂറി പുരസ്‌കാരം: കല്‍ക്കി

മികച്ച വരികള്‍: വരുണ്‍ റോവര്‍

പശ്ചാത്തലസംഗീതം: ധാരായ് പദ്പത്‌റായ്

മികച്ച സംഗീതം: എം. ജയചന്ദ്രന്‍ (ചിത്രം: എന്നു നിന്റെ മൊയ്തീന്‍, ഗാനം: കാത്തിരുന്നു കാത്തിരുന്നു…)

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍: പായല്‍ സലൂജ

മികച്ച എഡിറ്റിങ്ങ്: ഡി.കിഷോര്‍ (വിചാരണ)

മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുര്‍വേജി, ഇമാന്‍ചു ശര്‍മ

(നോണ്‍ ഫീച്ചര്‍ വിഭാഗം)

മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)

മികച്ച സംഗീതം: അരുണ്‍ ശങ്കര്‍

സംവിധാനം: നീലന്‍ (അമ്മ പ്രത്യേക പരാമര്‍ശം)

മികച്ച വിവരണം: അലിയാര്‍ (ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഡോക്യുമെന്ററി)

© 2024 Live Kerala News. All Rights Reserved.