63 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച മലയാള സിനിമ പത്തേമാരി

ന്യൂഡല്‍ഹി: 63 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സലീം അഹമ്മദിന്റെ പത്തേമാരി മികച്ച സിനിമയായി തെരെഞ്ഞെടുത്തു. മികച്ച സംസ്‌കൃത ചിത്രം പ്രിയമാനസം. സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം ഉത്തര്‍പ്രദേശിനും കേരളത്തിനും. സിനിമാ സൗഹൃദ സംസ്ഥാനം ഗുജറാത്ത്. ഇളയരാജക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്ന് എന്നു തുടങ്ങുന്ന ഗാനത്തിനാണ് പുരസ്‌കാരം.

© 2024 Live Kerala News. All Rights Reserved.