അറുപത്തി മൂന്നാമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയില്‍ മലയാളസിനിമ

ന്യൂഡല്‍ഹി: അറുപത്തി മൂന്നാമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. കഥാചിത്ര വിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉള്ളത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, എന്ന് നിന്റെ മൊയ്തീന്‍, സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

ചാര്‍ലി ഇത്തവണത്തെ ദേശീയ അവാര്‍ഡിന് പരിഗണിച്ചിട്ടില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയതി സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അവ്യക്തതയാണ് ചാര്‍ലിയുടെ അവസരം പാഴാക്കിയത്. ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിയാണ് കഥാചിത്രവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. 11 അംഗ ജൂറിയില്‍ രണ്ട് മലയാളികളുണ്ട്.സംവിധായകന്‍ ശ്യാമപ്രസാദും ജോണ്‍ മാത്യു മാത്തനും. ഇത്തവണ ബംഗാളി ചിത്രങ്ങള്‍ ഒരുപക്ഷ, മലയാളസിനിമക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. മികച്ച ചിത്രങ്ങളുമായാണ് ബംഗാളി സിനിമ ഇത്തവണ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ എത്തിത്. കൗശീക് ഗാംഗുലിയുടെ സിനിമാവാല, ഗൗതം ഗോഷിന്റെ സന്‍ഖാച്ചില്‍ എന്നീ ബംഗാളി ചിത്രങ്ങള്‍ മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്. ബാജിറാവു മസ്താനി, തനു വെഡ്‌സ് മനു, എന്‍ എച്ച് 10, ബംജ്‌റംഗി ബായ്ജാന്‍ തുടങ്ങിയ ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്നും പുരസ്‌കാര നേട്ടം പ്രതീക്ഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.