എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ വിവാദ ഉത്തരവുകളും റദ്ധാക്കും; കരുണ എസ്റ്റേറ്റ് കരാറും പുനപരിശോധിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപരും: എല്‍ഡിഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് കൊണ്ടുവന്ന എല്ലാ വിവാദ ഉത്തരവുകളെല്ലാം റദ്ദാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കരുണ എസ്റ്റേറ്റിന്റെയടക്കമുള്ള എല്ലാ കരാറുകളും റദ്ദാക്കുമെന്ന് വിഎസ് പറഞ്ഞു. വിവാദമായ നിരവധി ഉത്തരവുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാനകാലത്ത് ഇറങ്ങിയിരുന്നു. എന്നാല്‍ ഉത്തരവുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഇവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനടക്കം കോണ്‍ഗ്രസില്‍ നിന്നു തന്നെ ഈ ഉത്തരവുകള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.