കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് ഡോക്റ്റര്‍മാര്‍ ; കരള്‍ രോഗം മൂര്‍ഛിച്ചത് മരണകാരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് കൈപ്പറ്റി

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് അമൃത ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍. കരള്‍ രോഗം മൂര്‍ഛിച്ചതാണ് മരണത്തിനു കാരണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഡോക്റ്റര്‍മാര്‍. കലാഭവന്‍ മണിയെ അവശ നിലയില്‍ കണ്ടെത്തിയതിനുശേഷം മരണം വരെ പരിശോധിച്ചിരുന്ന അമൃതയിലെ ഡോക്റ്റര്‍മാരാണ് ഇക്കാര്യങ്ങള്‍ മൊഴി നല്‍കിയത്. വിഷം ഉള്ളില്‍ ചെന്ന ഒരാളുടെ ലക്ഷണം കലാഭവന്‍ മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നെന്നും, കീടനാശിനിയുടെ അംശം ശരീരത്തില്‍ ഇല്ലെന്നുമുളള പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നല്‍കിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ടിലുമുളളത്. അമൃത ആശുപത്രിയിലെ ഡോക്റ്റര്‍മാരില്‍ നിന്നും, ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ ഉണ്ടായിരുന്നെന്നും ഡോക്റ്റര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം കേന്ദ്ര ലാബിലെ തുടര്‍ പരിശോധന ഫലത്തിനായി കാത്തിരിക്കാമെന്നാണ് പൊലീസിന്റെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.