കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തി; അന്വേഷണം നടത്തുന്നത് ആറ് സംഘങ്ങള്‍; മണി മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹായികളുടെ മൊഴി

ചാലക്കുടി: കലാഭവന്‍ മണിയ്ക്ക് ബിനാമിയായും അല്ലാതെയും കോടികളുടെ ആസ്തിയുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. മണിയുടെ ഭൂമി ഇടപാടുകളും അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. മണിയുടെ സുഹൃത്തുക്കളുടെ സാമ്പത്തിക ആസ്തിയും പോലീസ് പരിശോധിച്ചുകഴിഞ്ഞു. ഇതിനൊപ്പം തന്നെ മണിയുടെ സഹായികളുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം മണി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായു നിരാശനായിരുന്നെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന അരുണ്‍ മുരുകന്‍ വിപിന്‍ എന്നിവര്‍ പൊലീസിന് മൊഴി നല്‍കി. കരള്‍ രോഗത്തെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. വീട്ടുകാരുമായി അടുത്തകാലത്തായി അകലം പാലിച്ചിരുന്നു. പലപ്പോഴും ദേഷ്യത്തോടെയായിരുന്നു പെരുമാറ്റം. നിങ്ങള്‍ വേറെയെന്തെങ്കിലും ജോലി നോക്കണമെന്ന് കൂടെ കൂടെ പറയുമായിരുന്നെന്നും ഇവര്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാമ്പത്യം അത്രത്തോളം സുഖകരമായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സഹായികള്‍ മൊഴി നല്‍കി.

 

© 2024 Live Kerala News. All Rights Reserved.