മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ കുപ്പികള്‍ സമീപത്തെ കൃഷിയിടത്തില്‍ കണ്ടെത്തി; കുപ്പികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ കുപ്പികള്‍ പാടിക്ക് സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തി. സ്ഥിരീകരണത്തിനായി കുപ്പികള്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കും. മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാടിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് ഉപയോഗിക്കാറുണ്ടെന്ന് തൊഴിലാളികളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് കീടനാശിനികളുടെ കുപ്പികളും പരിശോധനിയില് കണ്ടെടുക്കാനായി. മണിയുടെ സുഹൃത്തുക്കളായ എട്ട് പേര്‍ക്കെതിരെ ചാരായം കൈവശം വെച്ചതിന് അബ്കാരി നിയമപ്രകാരം കേസെടുത്തു. അരുണ്‍, മുരുകന്‍, വിപിന്‍, ബിനു, ലിജോ, ബിനോയ് ചാരായം വാറ്റിയ ജോയ്, വിദേശത്തുള്ള ജോമോന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എസ്പി ഉണ്ണിരാജയുടെ നേതൃത്വിത്തില്‍ പാഡിയില്‍ ഇന്ന് പരിശോധന നടത്തും. മണിയുടെ സുഹൃത്തുക്കള്‍, ജീവനക്കാര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഐജി അജിത്കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.

© 2024 Live Kerala News. All Rights Reserved.