കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയശേഷം; സുനില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

ഹരിപ്പാട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹരിപ്പാട് ഏവൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെ പത്തംഗസംഘം അര്‍ദ്ധരാത്രിയില്‍ വീട്ടില്‍കയറിയാണ് വെട്ടിക്കൊന്നത്. അക്രമി സംഘത്തെ കണ്ട സുനില്‍കുമാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതു തടഞ്ഞാണ് വെട്ടിയത്. സുനിലിനെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാര്‍ച്ച് 11ന് സുനിലും മറ്റൊരു യുവാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ഏവൂര്‍ ചേപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.