പെട്ടെന്ന് വിവാഹം വേണമെന്ന് കാമുകന്‍; പഠനശേഷമെന്ന് യുവതിയുടെ വീട്ടുകാര്‍; കാമുകിയുടെ വീട് കത്തിച്ചുകൊണ്ട് യുവാവിന്റെ പ്രതികാരം

ബാംഗ്ലൂര്‍: പെട്ടെന്ന് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ട് കാമുകിയുടെ വീട്ടിലെത്തിയ യുവാവ് പഠനശേഷമെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചതോേെട ആക്രമസക്തനായി. തുടര്‍ന്ന് യുവാവ് കാമുകിയുടെ വീടിന് തീയിട്ടു. ബാംഗ്ലൂരിലെ സായ് ബാബ നഗറിലായിരുന്നു സംഭവം. കാമുകി ഉള്‍പ്പെടെ നാലുപേരടങ്ങിയ കുടുംബം പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രതിയായ ദീപക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് അറിയിച്ചു.
ദീപക്കും മേഘ്‌നയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും പ്രണയം അറിഞ്ഞ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് മേഘ്‌നയുടെ വീട്ടിലെത്തിയ ദീപക് എത്രയും വേഗം വിവാഹം നടത്തണമെന്നാവശ്യപ്പെട്ടു. എന്‍ജീനീയറിങ് വിദ്യാര്‍ഥികളായ ഇരുവരുടെയും പഠനശേഷം വിവാഹം നടത്താമെന്നു മേഘ്‌നയുടെ പിതാവ് ദീപക്കിനോട് പറഞ്ഞു. പഠനം പൂര്‍ത്തിയാകുന്നതുവരെ രണ്ടു വര്‍ഷം കാത്തിരിക്കാനും മേഘ്‌ന ദീപക്കിനോട് ആവശ്യപ്പെട്ടു. ദീപക്കിന്റെ ഫോണ്‍കോളുകള്‍ മേഘ്‌ന എടുക്കാതെയായി. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.