ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകള്‍ കണ്ടെത്തി; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വടകരയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

കോഴിക്കോട്: വടകര കൈനാട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകള്‍ കണ്ടെത്തി ദുരൂഹതയുയര്‍ത്തുന്നു. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് വാളുകള്‍ കണ്ടെത്തിയത്. പറമ്പില്‍ ജോലിക്കെത്തിയവരാണ് വടിവാളുകള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വാളുകള്‍ കണ്ടെത്തിയത് അതീവ ഗൗരവത്തോടെ ആണ് പൊലീസ് കാണുന്നത്. ഈ സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തും. വടകരയിലും ഒഞ്ചിയത്തും നാദാപുരത്തുമൊക്കെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷവുമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.