രണ്ട് കുട്ടികളുമായി ബസില്‍ കയറിയ വീട്ടമ്മയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ചെറുക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞ് വീണ് മരിച്ചു

റാംപൂര്‍: ഉത്തര്‍പ്രദേശില്‍ രണ്ട് കുട്ടികളുമായി ബസില്‍ കയറിയ വീട്ടമ്മയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബലാത്സംഗശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് മരിച്ചു. റാംപൂര്‍ സ്വദേശിനിയായ 28കാരി ഖപൂരിയ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങാന്‍ രണ്ട് കുട്ടികളുമായാണ് ബസില്‍ കയറിയതാണ്.

സംഭവം ഇങ്ങനെയാണ് ക്ഷീണിതയായിരുന്ന യുവതി യാത്രയ്ക്കിടെ ഉറങ്ങിപോയി . മറ്റു യാത്രക്കാള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ് വഴിയരികില്‍ ഒതുക്കി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ ഉണ്ടായിരുന്ന 14 ദിവസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് മരിച്ചു. യുവതിയെ ബോധരഹിതയായി കണ്ട നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.