പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി; പെണ്‍കുട്ടിയുടെ ആന്തരികാവായവങ്ങള്‍ക്ക് ഗുരുതര പരിക്ക്

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി പൊള്ളലേല്‍പ്പിച്ചതായി പരാതി. ഗുരുതര നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണുള്ളത്. പെണ്‍കുട്ടിയുടെ ആന്തരികാവായവങ്ങള്‍ക്ക് ഗുരുതര പരുക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് വീടിനകത്ത് അതിക്രമിച്ചു കയറിയ ആള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ പൊള്ളലേറ്റ നിലയില്‍ കുട്ടിയെ ടെറസ്സില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

© 2024 Live Kerala News. All Rights Reserved.