അമ്മയെപ്പോലും തിരിച്ചറിയാനാവാത്ത സദാചാര ഗുണ്ടായിസം; മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം

കോഴിക്കോട്: സദാചാര പൊലീസിന്റെ അഴിഞ്ഞാട്ടം അതിര് വിടുമ്പോള്‍ അമ്മയ്‌ക്കൊപ്പംപോലും യാത്ര ചെയ്യാനാവാത്ത അവസ്ഥയുണ്ടായത് കോഴിക്കോട്.
ചേവായൂരില്‍ അമ്മയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ഥിക്ക് നേരെയാണ് സാദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. തളി ക്ഷേത്രത്തില്‍ പരിപാടി കഴിഞ്ഞ് കലാമണ്ഡലം ഷീബയും മകന്‍ ജീഷ്ണു തിരിച്ചുവരുമ്പോളാണ് സംഭവം. ഇവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി രാത്രിയില്‍ ഹോട്ടല്‍ കയറിയിരുന്നു അപ്പോള്‍ അഞ്ച് യുവാക്കള്‍ അവരുടെ അടുത്ത സീറ്റില്‍ ഇരിക്കുകയും പിന്നെ ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്നെത്തിയുമാണ് ആക്രമണം നടത്തിയത്. ബൈക്കിന്റെ നമ്പര്‍ സഹിതമാണ് ഷീബ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് സ്വദേശികളായ ഷാമില്‍ അനീഷ്, സുബീഷ് സുരേന്ദ്രന്‍, മുഹമദ് സിനോജ്, ആസിഫ് അസീസ്, ജാഫര്‍ ഹസ്സന്‍ എന്നിവരാണ് അറസ്റ്റിലായത്.
ചിത്രം കടപ്പാട്: മനോരമ ന്യൂസ്‌

© 2025 Live Kerala News. All Rights Reserved.