ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി; കാമുകനും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍

കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി യുവതി കെട്ടിടത്തില്‍ നിന്ന് ചാടി. സംഭവത്തില്‍ യുവതിയുടെ കാമുകനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് യുവാക്കള്‍ ബലാത്സംഗത്തിന് ശ്രമിച്ചത്. ബഹളംവച്ചാല്‍ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയ്ക്ക് അടുത്ത് ഹൗറയിലാണ് സംഭവം.

© 2024 Live Kerala News. All Rights Reserved.