നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; 14 ലക്ഷം രൂപ നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചു

കൊച്ചി: മലയാള സിനിമാ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിനായി ഫഹദ് 14 ലക്ഷം രൂപ നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുത്തത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഫഹദ് ഫാസിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നിര്‍മ്മാതാവ് അരോമ മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

© 2025 Live Kerala News. All Rights Reserved.