വെബ് ഡെസ്‌ക്ക്:
ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ സിനിമ താരം ഫഹദ് ഫാസിലിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന മൃഗക്ഷേമബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്‍. .സുപ്രീംകോടതിയുടെ വിധിയുടെ പരസ്യമായ ലംഘനമാണിത്. കേന്ദ്ര മൃഗസംരക്ഷണ സമിതിയുടെ റിപ്പോട്ട് ടലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. കാട്ടുമൃഗമായ ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയാല്‍ അതിന് എപ്പോഴാണ് പ്രകോപനം ഉണ്ടാകുകയെന്ന് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. ഫഹദിനെ പോലൊരു നടന്‍ ഇത്തരത്തില്‍ കൊമ്പില്‍ തൂങ്ങിയാടിയാല്‍ അതിനെ അനുകരിക്കുന്നവര്‍ ഉണ്ടാകില്ലെന്ന് എന്താണുറപ്പെന്നും അദ്ദേഹം ചോദിക്കുന്നു
മൃഗസ്‌നേഹികളുടെ പരാതിയിന്‍മേലാണ് കേന്ദ്ര മൃഗ സംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചത്. ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വെച്ച് ഫഹദ് ആനയുടെ കൊമ്പില്‍ തൂങ്ങിയാടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് ഫഹദിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി മൃഗ സ്‌നേഹികള്‍ രംഗത്ത് എത്തിയത്.