ദമാം: സൗദിയിലെ അവാമിയയില്‍ പൊലീസ് ക്യാമ്പില്‍ തീവ്രവാദി അക്രമണത്തില്‍ ഇന്ത്യക്കാരനടക്കം നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലാണ് ആക്രമണം നടന്നത്. തൊട്ടടുത്ത ഈന്തപ്പനതോട്ടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ പൊലീസു ക്യാമ്പിനു നേരെ വെടിവെക്കുകയായിരുന്നു. ഈന്തപ്പനതോട്ടതിലെ തൊഴിലാളി ആയിരുന്ന യു.പി സ്വദേശിയാണ് വെടിയേറ്റു മരിച്ചത്. പാലക്കാട് സ്വദേശി ഷംസിനു ഗുരുതരമായ പരുക്കേറ്റു. തലയ്ക്കു വെടിയേറ്റ ഷംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടത്തിലെ സൗദി സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ട മൂന്നുപേര്‍.