പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂന്ന് തവണ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു

ഉപ്പുതറ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ കൊച്ചുപുരയില്‍ പക്രു എന്നു വിളിക്കുന്ന വിഷ്ണുവാണ് പൊലീസ് പിടിയില്‍. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഉപ്പുതറയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും വിഷ്ണുവും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. ഫെബ്രുവരി പതിനാലിന് വൈകിട്ട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കല്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി.
വിഷ്ണുവും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. അന്നു രാത്രി തവാരണ സ്വദേശി രേഷ്മ ഭവനില്‍ റോബിന്റെ മേല്‍നോട്ടത്തിലുള്ള പത്തനം തിട്ടയിലുള്ള വീട്ടില്‍ ഇവര്‍ താമസിച്ചു. ഇതേസമയം പൊലീസന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് ഇവരെ റോബിന്റെ ഭാര്യ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവര്‍ ഡൈമുക്കില്‍ എത്തിയ ഇവരെ പൊലീസ് പിടികൂടി. വിഷ്ണു മൂന്നുതവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.