ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; വൈദികന്‍ പിടിയില്‍

പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചു. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫ. ജോണ്‍ ഫിലിപ്പോസിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. 39 പേരാണ് ബാലഗ്രാമത്തിലുള്ളത്. സ്‌കൂളില്‍ നടക്കുന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അധ്യാപകരുടെ പരാതിയില്‍ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. പട്ടിമറ്റം പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

© 2024 Live Kerala News. All Rights Reserved.