കിങ് ലയറിന് ശേഷം സുന്ദര്‍ദാസ് ചിത്രത്തില്‍ ദീലിപ്; ഉടനെ ദുബൈയില്‍ നിന്ന് തിരിക്കും

കൊച്ചി: സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ദിലീപ് നായകനാകുന്ന കിങ് ലയറിന്റെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. ഒരു മാസത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ചിത്രം. സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണ, ബാലു വര്‍ഗീസ്, ആശ ശരത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതം നിര്‍വഹിക്കുക.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രമാണ് ദിലീപിന്റെ അടുത്ത വര്‍ക്ക്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നായിരുന്നു നേരത്തേ ഈ പ്രോജക്ടിന് പേരിട്ടിരുന്നത്. എന്നാല്‍ ഈ പേര് ഉപേക്ഷിച്ചതായും പുതിയ പേര് തിരയുകയാണെന്നും ബെന്നി പി നായരമ്പലം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.