മോഡി അഷ്‌റഫ് ഘാനിക്ക് മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്വീറ്റുകള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി അഹമ്ദ് സായിക്ക് പിറന്നാള്‍ ആശംയ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍മീഡിയയുടെ പരിഹാസം. മെയ് 19ന് ജന്മദിനം ആഘോഷിക്കുന്ന ഘാനിക്ക് ഫെബ്രുവരി 12നാണ് മോദി ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നത്.

ജന്മദിനത്തില്‍ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ ട്വീറ്റിന് അഷ്‌റഫ് ഘാനി നന്ദി രേഖപ്പെടുത്തി. കൂടാതെ തന്റെ ജന്മദിനം മേയ് 19നാണെന്നും മോദിയെ ഓര്‍മപ്പെടുത്തി. മോദിക്കു പറ്റിയ അബദ്ധം ട്വിറ്ററില്‍ തരംഗമായി. മോദിയെ കളിയാക്കിയും പ്രതിരോധിച്ചും നിരവധി ട്വീറ്റുകളാണ് പ്രചരിക്കുന്നത്.

ghani

© 2024 Live Kerala News. All Rights Reserved.