ആദര്‍ശം ബലികഴിച്ച് ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം; തീരുമാനം ഇന്ന്; മമത ബാനര്‍ജിയുടെ രൂക്ഷ വിമര്‍ശനം

കൊല്‍ക്കത്ത: ആദര്‍ശം ബലികഴിച്ച് ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കാനുളള സിപിഎമ്മിന്റെ തീരുമാനം ഇന്ന്. സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെ ഉണ്ടായിരുന്ന ആദര്‍ശമൊക്കെ വലിച്ചെറിഞ്ഞാണ് ഇവര്‍ സഖ്യമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്.

ഡല്‍ഹിയിലേക്കുളള വഴി ഞങ്ങള്‍ക്കറിയില്ല, അതുകൊണ്ട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകൂ എന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആദര്‍ശം വിട്ട് ഞങ്ങളൊരിക്കലും സഖ്യത്തിന് മുതിരില്ല, അങ്ങനെയായാല്‍ മേല്‍വിലാസമുണ്ടാവില്ലെന്നും മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡിയില്‍ പറ്ഞ്ഞു. ഒരു കാലത്ത് ഇന്ദിരാഗാന്ധിയെ സ്വേച്ഛാധിപതിയെന്നും രാജീവ് ഗാന്ധിയെ ബോഫോഴ്‌സ് ഗാന്ധിയെന്നും വിളിച്ചിരുന്നവര്‍ ഇന്ന് കോണ്‍ഗ്രസ്സിനോട് സഖ്യത്തിന് അപേക്ഷിക്കുകയാണെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡിയില്‍ സിപിഎം സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അബ്ദുള്‍ റസാഖ് മൊല്ല തൃണമൂല്‍ അംഗത്വം സ്വീകരിച്ചു. നേരത്തെ സാമാജിക് ന്യായവിചാര്‍ മഞ്ച് എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തൃണമൂലില്‍ അംഗമാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.ഇത് പരസ്യമായി പ്രകടിപ്പിച്ചതോടെ സംഘടനയില്‍ നിന്ന് മൊല്ലയെ പുറത്താക്കി. തുടര്‍ന്നാകട്ടെ തന്റെ സ്ഥിരം സീറ്റായ കാനിംഗ് ഈസ്റ്റ് നല്‍കുവാന്‍ കഴിയില്ലെന്ന് തൃണമൂല്‍ അറിയിച്ചതോടെ മൊല്ലയുടെ തൃണമൂല്‍ പ്രവേശനവും നീണ്ടുപോയിരുന്നു. ഇപ്പോള്‍ ഭാംഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാമെന്ന് മുകുള്‍ റോയി ഉറപ്പുനല്‍കിയതോടെയാണ് മൊല്ലയുടെ തൃണമൂല്‍ പ്രവേശനം ഇന്നലെ സാധ്യമായതും.

© 2024 Live Kerala News. All Rights Reserved.