പാട്‌ന: നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ബഗല്‍പൂര്‍ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ.ബിലക്ഷന്‍ രവിദാസിനെ ബിഹാറില്‍ അറസ്റ്റ് ചെയ്തു. സര്‍വകലാശാലാ പ്രോക്ടര്‍ കൂടിയാണ് ഇദ്ദേഹം. ഡോ.രവിദാസ് പ്രമുഖ ദളിത് ബുദ്ധിജീവിയാണ്. ഇദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ നക്‌സലുകള്‍ ഇദ്ദേഹത്തിന്റെ പേരും പുറത്തുവിടുകയായിരുന്നു. പ്രദേശത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഡോ.രവിദാസും ഉള്‍പ്പെട്ടിരുന്നായതായി പറയുന്നു.