ഓര്‍മ്മശക്തി കൂട്ടാന്‍ 18കാരിയെ സന്യാസി ബലാത്സംഗം ചെയ്തു; ഇങ്ങനെയാണോ പൂജ

കൊളംബോ: ശ്രീലങ്കയില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ 18കാരിയെ സന്യാസി ബലാത്സംഗം ചെയ്തു. ക്ലാസില്‍ 13ാംഗ്രേഡാണ് വിദ്യാര്‍ഥിനിക്ക്്. ഓര്‍മ്മക്കുറവ് പഠനത്തെ ബാധിയ്ക്കുന്നുണ്ടെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ സന്യാസിയെ കാണാന്‍ പോയത്. പൂജ നടത്തി കുട്ടിയുടെ ഓര്‍മ്മശക്തി കൂട്ടാമെന്ന് പറഞ്ഞ സന്യാസി മുറിയടച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അടച്ചിട്ട മുറിയില്‍ മാതാപിതാക്കളെ പുറത്ത് കാവല്‍ നിര്‍ത്തിയാണ് സന്യാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോഴാണ് ബലാത്സംഗ വിവരം മാതാപിതാക്കള്‍ അറിയുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

© 2024 Live Kerala News. All Rights Reserved.