പുലിമുരുകന്റെ ചിത്രീകരണസ്ഥലത്ത് പോകുന്നതിനിടെ മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു; അത്ഭുതകരമായി താരം രക്ഷപ്പെട്ടു

കാലടി: പുതിയ ചിത്രമായ പുലിമുരുകന്റെ ചിത്രീകരണ സ്ഥലത്ത് പോകുന്നതിനിടെ നടന്‍ മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി രക്ഷപ്പെട്ടു. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ആളുകള്‍ സംഭവസ്ഥലത്ത് ഓടിക്കൂടി. പൊലീസ് എത്തി ടിപ്പര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ ലാല്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കില്ല.

© 2024 Live Kerala News. All Rights Reserved.