കമലഹാസന്‍ ഇനിമുതല്‍ ട്വിറ്ററില്‍; സ്വന്തമായി ആലപിച്ച ദേശീയഗാനമാണ് ആദ്യ ട്വീറ്റ്

ന്യൂഡല്‍ഹി:തമിഴ് നടന്‍ കമലഹാസന്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു.സ്വന്തമായി ആലപിച്ച ദേശീയഗാനമാണ് കമലഹാസന്റെ ആദ്യ ട്വീറ്റ്. കമലഹാസനെ സ്വാഗതം ചെയതത് മകളും അഭിനേയത്രിയുമായ ശ്രുതി ഹാസന്‍ ആണ്. ഇതാണെന്റെ ട്വിറ്ററിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ട്വിറ്ററിലേക്ക് സ്വാഗതമെന്നുമാണ് ശ്രുതി ട്വീറ്റ് ചെയ്തത്. മണിക്കൂറൂകള്‍ക്കകം പതിയായിരക്കണക്കിന് പേരാണ് കമലഹാസനെ ട്വിറ്ററില്‍ ഫോളോ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.