ജാതിക്കോമരങ്ങള്‍ കലിതുള്ളുന്ന ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസ്; ബ്രാഹ്മണ മേധാവിത്വത്തിന്റെ പരീക്ഷണശാല; പത്ത് വര്‍ഷത്തിനിടെ ഒമ്പത് ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ജാതിക്കോമരങ്ങള്‍ കലിതുള്ളുന്ന ക്യാമ്പസാണ് ഹൈദരബാദ് സര്‍വകലാശാലയെന്ന് ഇവിടെ നടന്ന ദളിത് പീഡനങ്ങളിലൂടെ വ്യക്തം. പത്ത് വര്‍ഷത്തിനിടെ
രോഹിത് വെമുലയുള്‍പ്പെടെ ഒമ്പത് ദളിത് വിദ്യാര്‍ഥികള്‍ ഇവിടെ ആത്മഹത്യ ചെയ്തു. ബ്രാഹ്മിണിക്കല്‍ മേധാവിത്വത്തിന്റെ പരീക്ഷണശാലയെന്നാണ് ഹൈദരാബാദ് സര്‍വകലാശാലയെ ഉപമിക്കേണ്ടത്. ഒമ്പത് ജീവനുകള്‍ ഒരു ചെറിയ സംഖ്യയല്ല, എന്നിട്ടും പത്താം വര്‍ഷം രോഹിത്തിന്റെ മരണവും കുറിപ്പും വേണ്ടി വന്നു ദളിത് വിദ്യാര്‍ത്ഥികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനെ കുറിച്ച് സമൂഹത്തെ ചിന്തിപ്പിക്കാന്‍. ക്യാമ്പസില്‍ നിലനില്‍ക്കുന്ന ജാതി വിവേചനങ്ങള്‍ രോഹിത്തിന്റെ മരണത്തോടെ തുറന്ന് കാണിക്കപ്പെടുകയാണ്്. ദളിത് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ എല്ലായെപ്പോഴും ചവിട്ടി താഴ്ത്തപ്പെടുകയാണെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ പറയുന്നു. ‘ദളിത് വിദ്യാര്‍ത്ഥികളെ മനുഷ്യരായി കാണാനുള്ള മനസ് പോലും ചില സഹപാഠികള്‍ക്ക് ഇല്ല, കളിയാക്കിയും അവഹേളിച്ചും ഇരകളാക്കപ്പെടുകയാണ് അവരെന്നും, ഫ്യൂഡല്‍ മനോഭാവത്തിന് മാറ്റം വന്നില്ലെങ്കില്‍ രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെ’ന്നും മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. അവഹേളനവും അപമാനങ്ങളും സാമ്പത്തിക ഞെരുക്കവും പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാനോ ജീവിതം അവസാനിപ്പിക്കാനോ വിദ്യാര്‍ത്ഥകളെ പ്രേരിപ്പിക്കുന്നു. പൊതുവെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ഇരയാണ് രോഹിതും. ബ്രാഹ്മണിക്കല്‍ അധിനിവേശം എല്ലാമേഖലയിലും നടമാടുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദ് സംഭവം.

© 2024 Live Kerala News. All Rights Reserved.