ഹൈദരാബാദ്: ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ഹൈദരാബാദ്്് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ കേസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതിന്റെ മരണത്തില്‍ ശക്തമായ രാജ്യത്ത് പ്രതിഷേധം വ്യാപകമാകുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മാനവ വിഭവലേശി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയടക്കം അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുത്തത് ബന്ദാരു ദത്താത്രേയയുടെ നിര്‍ബന്ധപ്രകാരമാണെന്ന് ആരോപണമുണ്ടായിരുന്നു. മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് ബന്ധാരു ദത്താത്രേയ നല്‍കിയ കത്ത് പ്രകാരമാണ് വിസി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. അതിനിടെ, വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിസിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് ക്യാംപസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പത്തുവിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറും സംഭവത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായിരിക്കുകയാണ്.